Skip to content
Malayali Money Guideപണം പഠിക്കാം, മലയാളത്തിൽ

Our mission

ഞങ്ങളുടെ ദൗത്യം

പണം പഠിക്കാം, മലയാളത്തിൽ

ലോകത്തിന്റെ ഏതു കോണിലും ഏത് സാഹചര്യത്തോടും അതിവേഗം ഇണങ്ങിച്ചേരാൻ കഴിവുള്ള, മലയാളികളോളം പ്രാഗത്ഭ്യമുള്ള മറ്റൊരു സമൂഹമില്ല. ഏത് സംസ്കാരത്തെക്കുറിച്ചും നമുക്കിത് പറയാമെങ്കിലും, ഒരു മലയാളി എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന കാര്യവും ഈ അതിജീവന ശേഷിയാണ്. നമ്മുടെ ഈ കരുത്തിനെ കൃത്യമായ സാമ്പത്തിക അറിവുകളുമായി സംയോജിപ്പിച്ചാൽ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. ആ ഒരു വിശ്വാസത്തിൽ നിന്നാണ്, സകല മലയാളികളുടെയും സാമ്പത്തിക സാക്ഷരത (financial literacy) വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഈ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഇതൊരു വരുമാന മാർഗ്ഗമായല്ല ഞങ്ങൾ കാണുന്നത്; അതുകൊണ്ടുതന്നെ അനാവശ്യ ബ്രാൻഡ് പ്രൊമോഷനുകളോ പണമുണ്ടാക്കുക എന്ന ലക്ഷ്യമോ ഇതിനില്ല. ലോകത്തെവിടെയുള്ള മലയാളിയാണെങ്കിലും, അവരുടെ ജീവിതനിലവാരം (living standards) ഉയർത്തുക, മികച്ച ആരോഗ്യ-മാനവിക സൂചികകൾ (human index) കൈവരിക്കുക, സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക എന്നിവയാണ് ഞങ്ങളുടെ ആഗ്രഹം. ഈ ലക്ഷ്യത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഏറ്റവും മികച്ച റിസോഴ്സുകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ യഥാർത്ഥ ദൗത്യം.

In English

No community adapts as quickly to any situation, in any corner of the world, as Malayalis do. You could say this of any culture, but as a Malayali, this resilience is what I am proudest of. If we combine this strength with sound financial knowledge, Malayalis everywhere can make a real difference to their lives. That belief is why we started this platform: to raise the financial literacy of every Malayali.

We do not see this as a way to make money, so there are no brand promotions and no profit motive. Wherever in the world a Malayali lives, we want to help raise their living standards, reach better health and human-development outcomes, and build a clear view of their finances. The real mission of this community is to bring you the best resources to get there.